കൊല്ലം: ദേശിംഗനാട് സഹോദയ സ്കൂൾ കോംപ്ലക്സ് സ്കൂൾ കലോത്സവം 'ചിലമ്പ് 2024' ന് വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു. പിന്നണി ഗായിക ലതിക പ്രാർത്ഥനാഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു.
സഹോദയ പ്രസിഡന്റും കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലുമായ കെ.വിജയകുമാർ അദ്ധ്യക്ഷനായി. സഹോദയ പേട്രണും ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറിയുമായ പ്രൊഫ. കെ.ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ സംസാരിച്ചു. സഹോദയ സെക്രട്ടറിയും ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ എം.എസ്.സുബാഷ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ വിനീത വാസുദേവൻ നന്ദിയും പറഞ്ഞു.
മത്സരഫലം: തിരുവാതിര 1. സ്വാതി ബി & പാർട്ടി (ശ്രീനാരായണ പബ്ലിക് സ്കൂൾ, വടക്കേവിള), 2. പാർവ്വതി. ബി & പാർട്ടി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി), കാറ്റഗറി 3 വിഭാഗം ഭരതനാട്യം 1. ദുർഗ്ഗാ.ബി മനോജ് (ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി), 2. ദേവികരാജ് (ശ്രീബുദ്ധ കരുനാഗപ്പള്ളി), 3. ജാനകി ലക്ഷ്മി, കൃഷ്ണേന്ദു (ശ്രീനാരായണ പബ്ലിക് സ്കൂൾ, വടക്കേവിള). കാറ്റഗറി 4 ലളിതഗാനം കാറ്റഗറി 1. ഐശ്വര്യ.ബി (ശ്രീനാരായണ പബ്ലിക് സ്കൂൾ, വടക്കേവിള), 2. അലീന (ശീനാരായണ പബ്ലിക് സ്കൂൾ, മുഖത്തല), 3. പ്രാവിണ്യ പ്രവീൺ (ശീനാരായണ പബ്ലിക് സ്കൂൾ, ചാത്തന്നൂർ). കാറ്റഗറി 1 സംഘഗാനം .1 അധ്വിക & പാർട്ടി (ശ്രീനാരായണ പബ്ലിക് സ്കൂൾ, വടക്കേവിള), 2. നിവേദ്യ ജിതിൻ & പാർട്ടി (ശീനാരായണ പബ്ലിക് സ്കൂൾ, മുഖത്തല).