
ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ യജ്ഞോത്സവത്തിന് മേൽശാന്തി കൃഷ്ണദാസൻ പോറ്റി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ ചാനൽവ്യൂ അദ്ധ്യക്ഷനായി. ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി എസ്.പ്രകാശൻ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് രവീന്ദ്രൻ, സംഘാടക സമിതി ചെയർമാൻ ജി.എസ്.ലിജിൻ എന്നിവർ സംസാരിച്ചു. യജ്ഞാചാര്യൻ ചെറിയനാട് മുരളി മാഹാത്മ്യ പ്രഭാഷണം നടത്തി.
നവാഹയജ്ഞം 12ന് സമാപിക്കും.
എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് ലളിതാസഹസ്രനാമജപം, 7ന് ഗ്രന്ഥനമസ്കാരം, 7.15ന് ദേവി ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 1ന് നവരാത്രി വിശേഷാൽ ഔഷധക്കഞ്ഞി വിതരണം, 2ന് ദേവീഭാഗവത പാരായണം തുടർച്ച. വൈകിട്ട് 5ന് നവരാത്രി മണ്ഡപത്തിൽ സംഗീതോത്സവം, 6.30ന് ദീപാരാധന, ഭഗവതി സേവ, ഭജന, സമൂഹ പ്രാർത്ഥന, മഹാമംഗളാരതി.