പടി. കല്ലട: കൊല്ലം- എറണാകുളം റൂട്ടിൽ തിങ്കളാഴ്ച മുതൽ പുതുതായി സ്പെഷ്യൽ മെമു ട്രെയിൻ സർവീസ് ആരംഭിക്കും. രാവിലെ 6.15ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 6.34ന് ശാസ്താംകോട്ടയിലും 9.35ന് എറണാകുളം സൗത്തിലും എത്തിച്ചേരും. തിരികെ രാവിലെ 9.35ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് ശാസ്താംകോട്ടയിലും 1.30ന് കൊല്ലത്തും എത്തും. തിങ്കളാഴ്ച രാവിലെ 6.35ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പുതിയ ട്രെയിൻ സർവീസിനും കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും സ്വീകരണം നൽകുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കിടങ്ങിൽ കെ.മഹേന്ദ്രനും സെക്രട്ടറി സജീവ് പരിശവിളയും അറിയിച്ചു.