photo
കുന്നത്തൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് ക്യാമ്പ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കുന്നത്തൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്‌ ക്യാമ്പ് 'സാഹസ്' കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ജയശ്രീ അദ്ധ്യക്ഷയായി. കെ.പി.സി.സി നിർവാഹകസമിതി അംഗം എം വി. ശശികുമാരൻ നായർ, മഹിളാ കോൺഗ്രസ്‌ ഭാരവാഹികളായ ഫെബ സുദർശൻ, മാരിയത്, ആർ. രശ്മി, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റുമാരായ കാരക്കാട്ട് അനിൽ, വൈ. ഷാജഹാൻ, കെ. സുകുമാരൻ നായർ, തുണ്ടിൽ നൗഷാദ്, എബി പാപ്പച്ചൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്. അനുതാതാജ്, സെക്രട്ടറി സുഹൈൽ അൻസാരി, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തൻ, അഡ്വ. യു. വഹീദ, സരസ്വതി അമ്മ, ഷീജ രാധാകൃഷ്ണൻ, അസൂറ ബീവി, പെൻഷണേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളി നസീർ, മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ഷംല, സുജാത, സുധ ഉല്ലാസ്, രേണുക, ലിസി തങ്കച്ചൻ, അനീസ സജീവ് തുടങ്ങിയവർ സംസാരിച്ചു.