കൊല്ലം: ഓൾ റിലീജിയൻസ് കൗൺസിൽ (ആർക്കോൺ) കേരള ചാപ്ടറിന്റെ അഞ്ചാമത് വാർഷികാഘോഷവും ആലുവാ സർവമത സമ്മേളന ശതാബ്ദി ആഘോഷവും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രഗത്ഭർക്ക് ആർക്കോണിന്റെ അവാർഡ് ദാനവും 6ന് രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

ആർക്കോൺ ചെയർമാൻ എസ്.സുവർണകുമാർ അദ്ധ്യക്ഷനാകും. ഫാ. ലാസർ പട്ടകടവ്, സ്വാമി സുഖാകാശ സരസ്വതി, ഇമാം തടിക്കാട് സയ്യിദ് ഫൈസി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റിയും ആർക്കോൺ രക്ഷാധികാരിയുമായ ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, ജീവകാരുണ്യ പ്രവർത്തകൻ നെൽസൺ, വ്യവസായി ചേന്നല്ലൂർ മെഹർഖാൻ, ശ്രീനാരാ

യണ ധർമ്മ പ്രചാരകൻ സുധാകരൻ സതീശൻ, വിദ്യാഭ്യാസ പ്രവർത്തകൻ സതീഷ് സത്യപാലൻ, സർജൻ ഡോ. വി. മണികണ്ഠൻ, വാസ്തുശാസ്ത്ര വിദഗ്ദ്ധൻ ഡോ. ഇ.കെ.മുരളീമോഹൻ, മാദ്ധ്യമ പ്രവർത്തകരായ പട്ടത്താനം സുനിൽ, ബിജു പാപ്പച്ചൻ, രേഷ്മ രമേശ്, ബീന അനിത എന്നിവർക്ക് ആർക്കോണിന്റെ അവാർഡ് മന്ത്രി സമ്മാനിക്കും. ആർക്കോൺ സെക്രട്ടറി ജനറൽ ഫ്രാൻസിസ് സേവ്യർ, വൈസ് ചെയർമാൻ പി.എസ്.അമൽ രാജ്, ജനറൽ സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ, ട്രഷറർ വിതുര റഷീദ് എന്നിവർ സംസാരിക്കും.