പേരയം: പേരയം ഗ്രാമപഞ്ചായത്തിലെ കുമ്പളത്ത് മൃഗാശുപത്രി ഉപ കേന്ദ്രത്തിനായി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അദ്ധ്യക്ഷനായി. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം പ്രൊഫ. എസ്.വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.ഷേർളി, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലത ബിജു, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് പാപ്പച്ചൻ, വാർഡ് മെമ്പർ ആലീസ് ഷാജി, പഞ്ചായത്ത് സെക്രട്ടറി എം.ജി.ബിനോയി, വെറ്ററിനറി സർജൻ ഡോ. ദീപ എന്നിവർ പങ്കെടുത്തു. മൂന്നു മാസത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അറിയിച്ചു.