തൊ​ടി​യൂർ: ത​യ്യൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോർ​ഡിൽ സോ​ഫ്റ്റ് വെ​യർ പ്ര​ശ്‌​നം മൂ​ലം തൊ​ഴി​ലാ​ളി​കൾ​ക്ക് ഒരു മാസമായി അം​ശാ​ദാ​യം അ​ട​യ്ക്കാൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ത​യ്യൽ തൊ​ഴി​ലാ​ളി കോൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡന്റ് ബാ​ബു അ​മ്മ​വീ​ട് ആ​രോ​പി​ച്ചു.
സോ​ഫ്റ്റ് വെ​യർ പ്ര​ശ്‌​നം ​മൂ​ലം ക്ഷേ​മ​നി​ധി ബോർ​ഡ് വ​ഴി പ​ണം അ​ട​യ്​ക്കാ​നോ അ​പേ​ക്ഷ നൽ​കാനോ ക​ഴി​യി​ല്ലെ​ന്ന വി​വ​രം തൊ​ഴി​ലാ​ളി​ക​ളെ അ​റി​യി​ക്കു​ന്ന​തിൽ ഉ​ദ്യോ​ഗ​സ്ഥർ വീ​ഴ്​ച വ​രു​ത്തി​. വിഷയത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.