ccc
xx

1.26 കോടിയുടെ നവീകരണം

പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

ഹാർബർ എൻജിനീയറിംഗ് വകുപ്പിനാണ് നിർമ്മാണച്ചുമതല

പുത്തൂർ : കുളക്കട ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ആറ്റുവാശേരി- മഠത്തിനാപ്പുഴ റോഡിന്റെ ദുരിതം മാറുന്നു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി 1.26 കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്.ആറ്റുവാശേരി പൊയ്കയിൽ മുക്കിൽ നിന്നും തുടി മഠത്തിനാപ്പുഴയിൽ എത്തിച്ചേരുന്ന റോഡിന് ഒന്നര കിലോ മീറ്ററിലധികം നീളമുണ്ട്. മാവടി- താഴത്തുകുളക്കട റോഡിനെ ആറ്റുവാശേരിയുമായി ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്.

മെറ്റലുകൾ ഇളകിത്തെറിച്ചു, കുഴികൾ രൂപപ്പെട്ടു

ആറ്റുവാശേരി- മഠത്തിനാപ്പുഴ റോഡിന്റെ ദുരിതാവസ്ഥ തുടങ്ങിയിട്ട് ഏറെക്കാലമായി. മെറ്റലുകൾ ഇളകിത്തെറിച്ചും കുഴികൾ രൂപപ്പെട്ടും മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് ഉറവകൾ രൂപപ്പെട്ട് റോഡ് നിറയെ വെള്ളമാകും. അതുകൊണ്ടുതന്ന അറ്റകുറ്റപ്പണികൾ നടത്തിയാലും ഇവിടെ നിലനിൽക്കില്ല. പൊയ്കയിൽ മുക്ക് ഭാഗത്ത് മെറ്റലുകൾ വ്യാപകമായി ഇളകി തെറിക്കുന്നുണ്ട്. രുധിരഭയങ്കരി ദേവീക്ഷേത്രത്തിന് സമീപത്തായുള്ള വളവിൽ വലിയ കുഴികൾ രൂപപ്പെട്ടു. പ്ളാങ്കുളത്ത് ചിറയുടെ ഭാഗത്തും കൂടുതൽ തകർച്ചയാണ്. കാൽനട യാത്രപോലും പ്രയാസകരമായ വിധത്തിൽ റോഡ് തകർന്നതിന്റെ നിരാശയിലായിരുന്നു നാട്ടുകാ‌ർ.

ആറ്റുവാശേരി - മഠത്തിനാപ്പുഴ റോഡ് നവീകരിക്കണമെന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ്. തുക അനുവദിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കി നിർമ്മാണ ജോലികൾ തുടങ്ങാനാകും.

.എൻ.ബാലഗോപാൽ, മന്ത്രി