കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരുനാഗപ്പളളി ടൗൺ ബ്ലോക്ക് കമ്മിറ്റി സംഘടി​പ്പി​ച്ച വയോജന ദിനാഘോഷം കരുനാഗപ്പളളി എൻ.ജി.ഒ യൂണിയൻ ഹാളിൽ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളും ആയുർവേദ ചികിത്സാ രീതിയും എന്ന വിഷയത്തിൽ കന്നേറ്റി ആയുർവേദ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.ടി​.ആർ.ശങ്കരപ്പിള്ളയും വയോജനങ്ങളുടെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ അദ്ധ്യാപകനും നോവലിസ്റ്റുമായ പി. സുനിൽകുമാറും ക്ലാസെടുത്തു. കരുനാഗപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആർ. രവീന്ദ്രൻ പിള്ളയെ മറ്റ് മുതിർന്ന വയോജനങ്ങളേയും എം.എൽ.എ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ. രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. വേണു സ്വാഗതവും ട്രഷറർ എം. ഷംസുദ്ദീൻ കുഞ്ഞ് നന്ദിയും പറഞ്ഞു.