 
പുത്തൂർ: കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും രൂക്ഷമായ വിള നശീകരണവും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായിട്ടും അനങ്ങാപറ നയം സ്വീകരിക്കുന്ന കുളക്കട ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് കുളക്കട ,മാവടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ കൂട്ട ധർണ നടത്തി. കോൺഗ്രസ് കുളക്കട മണ്ഡലം പ്രസിഡന്റ് കെ .വി അനിൽ അദ്ധ്യക്ഷനായി. ഡി സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. മാവടി മണ്ഡലം പ്രസിഡന്റ് പി.എസ്.ശ്യാംകുമാർ,ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, യു. ഡി.എഫ് ചെയർമാൻ പൂവറ്റൂർ സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ പെരുംകുളം, പാത്തല രാഘവൻ, പുത്തൂർ ജോൺസൻ,മഠത്തിനാപ്പുഴഅജയൻ,അഭിലാഷ് കുറ്ററ,കുളക്കട അനിൽ,സുരേന്ദ്രൻ നായർ,കൃഷ്ണകുമാർ, രാജി, മോഹൻലാൽ,അജി, ബോബൻ, മോഹൻദാസ്, സിന്ധു സത്യൻ, രാജി, ജോസ്, കെ.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.