കരുനാഗപ്പള്ളി: . മാനവ സംസ്കൃതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ വെച്ച് വീൽചെയറുകളും വാട്ടർബെഡും വിതരണം ചെയ്തു. ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഡോ.നജീബ്, ഡോ.നഹാസ് , യുവ സംരംഭകനായ താഹ പെരുവേലിൽ തുടങ്ങിയവരെ ആദരിച്ചു. മാനവ സംസ്കൃതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ചെയർമാൻ ഷിബു എസ്. തൊടിയൂർ അദ്ധ്യക്ഷനായി. കെ.ജി. രവി, മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ കല്ലടഗിരീഷ്, അഡ്വ.എം.എ.ആസാദ്,ആദിനാട് ശശി, എൻ.അജയകുമാർ, നിയാസ് ഇബ്രാഹിം, താഹിർ, അമ്മവീട്ടിൽ അശോകൻ, മാമ്പറ സജീവ്, ഗുരുപ്രസാദ്,അനീർ എന്നിവർ സംസാരിച്ചു തുടർന്ന് തിരുവനന്തപുരം സാഹിതി തിയേറ്ററിന്റെ മുച്ചിട്ടുകളിക്കാരന്റെ മകൾ എന്ന നാടകവും അവതരിപ്പിച്ചു.