althaf
അൽത്താഫ്

കൊല്ലം: മുക്കുപണ്ടത്തിൽ 916 മുദ്ര പതിച്ച് ബാങ്കുകളിൽ പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. വടക്കേവിളയിൽ കോളേജ് നഗർ 112ൽ അൽത്താഫ് മൻസിലിൽ അൽത്താഫാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. വാടകയ്ക്ക് താമസിക്കുന്ന കൊട്ടിയം തഴുത്തലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മുക്കുപണ്ടത്തിന്റെ മുകളിൽ സ്വർണം പൂശി 916 മുദ്ര പതിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഘത്തിലെ രണ്ട് സ്ത്രീകളെയും മറ്റൊരു പ്രതിയായ സുധീഷിനെയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും മുക്കുപണ്ടങ്ങൾ നിർമ്മിച്ചുനൽകുന്ന ആളിനെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജയേഷ്, സി.പി.ഒമാരായ സുമേഷ്, അനീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.