 
കുളത്തൂപ്പുഴ: കൊച്ചരിപ്പ ,ഇടപ്പണ, വി.എസ്.എസിന്റെ നേതൃത്വത്തിൽ വനം വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. ഇടപ്പണ ക്ഷേത്രത്തിന് സമീപം നടന്നു. വച്ച് വി.എസ്.എസ് പ്രസിഡന്റ് എസ്. ഗിരീഷ് അദ്ധ്യക്ഷനായി. ചിതറ ബി.എം.സി കൺവീനർ കൂടിയായ അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി.അരളീവനം ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 8 വരെയാണ് വനം വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്.ക്യാമ്പിന്റെ ഭാഗമായി വനത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. അരിപ്പയിൽ ജൈവ വൈവിദ്ധ്യപാർക്ക് സ്ഥാപിക്കുമെന്ന് അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത് പി. അരളീവനം പ്രഖ്യാപിച്ചു. ചിതറ ഗ്രാമപഞ്ചായത്തിന്റെ ബി.എം.സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ചടങ്ങിൽ ഫോറെസ്റ്റ് വാച്ചർ അനിൽകുമാർ, വി.എസ്.എസ് വൈസ് പ്രസിഡന്റ് ബേബി, ശശിഇടപ്പണ തുടങ്ങിയവർ സംസാരിച്ചു.