chinju

കൊല്ലം: പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ചിതറ മൃഗാശുപത്രിയിൽ മേഖലാ കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മൊബൈൽ ഒ.പി, യു ആൻഡ് ഐ.വി.എഫ് മൊബൈൽ ലബോറട്ടറിയുടെ ഫ്ളാഗ് ഓഫ് എന്നിവയും മന്ത്രി നിർവഹിച്ചു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ അദ്ധ്യക്ഷനായി. കെ.എൽ.ഡി ബോർഡിന്റെ നേതൃത്വത്തിൽ പരിശീലന ക്ലാസും നടന്നു. കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ.രാജീവ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സ്ഥിരം സമിതി അദ്ധ്യക്ഷർ, ഉദ്യോഗസ്ഥർ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.