ആനയടി: ആനയടി ക്ഷീരോത്പാദക സഹകരണസംഘം വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. 3.19കോടി രൂപ വരവും 2.87കോടി രൂപ ചെലവും 31.21ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. മിൽമയുടെ ആനുകൂല്യങ്ങൾക്ക് പുറമെ സംഘം റിവോൾവിംഗ് ഫണ്ടിൽ നിന്നുൾപ്പടെ കാലിത്തൊഴുത്ത് നിർമ്മാണം, ചികിത്സാധനസഹായം തുടങ്ങിയ ആനുകൂല്യങ്ങൾ നൽകും. ക്ഷീരവികസന വകുപ്പിൽ നിന്ന് അനുമതി ലഭിച്ചാലുടൻ തന്നെ പുതിയ പദ്ധതികൾ ആരംഭിക്കുമെന്ന് സംഘം പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് പറഞ്ഞു. സംഘം സെക്രട്ടറി ബി.ബിനുകുമാർ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ പ്രസന്നൻ വല്ലാടൻ, ശോഭന, രാജേന്ദ്രൻ, പി.ബിജു, സരസ്വതി, സരസ്വതിഅമ്മ, സുനിത ജോസ്,പി. രമ്യ തുടങ്ങിയവർ സംസാരിച്ചു.