കൊല്ലം: ജവഹർ ബാലഭവനിൽ ത്രിദിന നവരാത്രി ആഘോഷം 11, 12, 13 തീയതികളിൽ നടക്കും. വിജയദശമി ദിനമായ 13ന് ശാസ്ത്രീയ സംഗീതം, വയലിൻ, വീണ, മൃദംഗം, ലളിതസംഗീതം, തബല, ഗിറ്റാർ, നൃത്തം, യോഗ, പെയിന്റിംഗ്, തയ്യൽ, കളരി എന്നീ ഇനങ്ങളിൽ വിദ്യാരംഭം കുറിക്കും.
11ന് രാവിലെ 9ന് നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗായകൻ വി.ടി.മുരളി നിർവഹിക്കും. ബാലഭവൻ ചെയർമാൻ എസ്.നാസർ അദ്ധ്യക്ഷനാകും. വൈസ് ചെയർമാൻ പ്രകാശ്.ആർ.നായർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, പി.ഡി.ജോസ്, ബീന സജീവ്, ഗിരിജ സുന്ദരൻ, സംഘാടകസമിതി കൺവീനർ എം.എസ്.പ്രേമകുമാരി എന്നിവർ സംസാരിക്കും. തുടർന്ന് മുഖത്തല എ.ആർ.ജീവന്റെ സംഗീതസദസും നടക്കും. കഴിഞ്ഞ നാല് വർഷമായി ജില്ലാ - സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയിയായ ഹരിഗോവിന്ദനെ ആദരിക്കും. 12 ന് രാവിലെ 10 മുതൽ ബാലഭവൻ അദ്ധ്യാപകരും കുട്ടികളും പങ്കെടുക്കുന്ന നൃത്ത - സംഗീതാർച്ചനയും ഉണ്ടായിരിക്കും. 13 ന് രാവിലെ 8ന് കലാവിദ്യാരംഭത്തിന് പുറമെ പ്രൊഫ. ലൈലാ ഗംഗാധരൻ കുട്ടികളെ എഴുത്തിനിരുത്തും.