vvv
നിലമേൽ എൻ.എസ്.എസ് കോളേജിലെ പുതിയ മലയാളം വിഭാഗംറിസർച്ച് റൂമിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ.ഡോ.ആർ.രാജേഷ് നിർവഹിക്കുന്നു.

നിലമേൽ: നിലമേൽ എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗത്തിലെ പുതിയ റിസർച്ച് റൂമിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ.ഡോ.ആർ.രാജേഷ് നിർവഹിച്ചു. മലയാളം വകുപ്പ് അദ്ധ്യക്ഷൻ ഡോ.ആർ. രാജേഷ് അദ്ധ്യക്ഷനായി. അദ്ധ്യാപകരായ ഡോ. എസ്.എൽ.സംഗീത , ഡോ. ബിനീഷ് പുതുപ്പണം, ഗവേഷകരായ എൻ.എസ്.അനസ് ,ബി.ജി. നരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. റിസർച്ച് ഫോറം പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ജോസ്ന നന്ദിയും പറഞ്ഞു.

റിസർച്ച് ഫോറം പ്രസിഡന്റായി ജി.ഉണ്ണികൃഷ്ണൻ, സെക്രട്ടറിയായി ജോസ്ന , ട്രഷററായി ബി.ജി.നരേന്ദ്രനാഥ് , വൈസ് പ്രസിഡന്റായി അനസ്, ജോ.സെക്രട്ടറിയായി ഗ്രീഷ്മ എന്നിവരെ തിരഞ്ഞെടുത്തു.