pp

കുണ്ടറ: കുഴിമതിക്കാട് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ തനിമ ഓഡിറ്റോറിയത്തിൽ നടന്ന വനിത നൈപുണ്യ വികസന സെമിനാർ 'ഉയരെ'യുടെ ഉദ്ഘാടനം ഡോ. മീര ജോൺ നിർവ്വഹിച്ചു. റോട്ടറി പ്രസിഡന്റ് വരുൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. എഴുകോൺ എസ്.ഐ പ്രകാശ്, അഡ്വ. നജീബ്‌ദീൻ, ഡാനിയേൽ കുട്ടി, രാമകൃഷ്ണ പിള്ള, സെക്രട്ടറി പ്രൊഫ. ശശികുമാർ, അജിത്ത് കുമാർ, ഓമനക്കുട്ടൻ പിള്ള എന്നിവർ സംസാരിച്ചു. ഐ.ഡി.എഫ്.സി ബാങ്ക് പ്രധിനിധികളായ ആർ. രജിത്ത്, എം. മയൂൺ എന്നിവർ സ്ത്രീശാക്തീകരണം, വനിത നൈപുണ്യ വികസനം, ബാങ്കിംഗ് അവബോധം എന്നീ വിഷയങ്ങളിൽ ക്ളാസെടുത്തു. അസാപ് സെന്റർ പ്രതിനിധികളായ ഗോപീകൃഷ്ണൻ, ആർ. ധനേഷ് എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകി. അഡ്വ. ശ്രീകുമാർ സ്വാഗതവും ട്രഷറർ ജോർജ്ജ് കുട്ടി നന്ദിയും പറഞ്ഞു.