പുനലൂർ: എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും മുൻ മന്ത്രിയും സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി.ഷൺമുഖദാസിന്റെ നാമഥേയത്തിൽ പുനലൂർ കേന്ദ്രമാക്കി പഠന കേന്ദ്രം ആരംഭിക്കാൻ പുനലൂരിൽ ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സെമിനാറുകൾ,പഠനക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. പഠന കേന്ദ്രം സ്ഥാപിക്കാൻ രക്ഷാധികാരികളായി സന്തോഷ് കെ.തോമസ്, രാധാകൃഷ്ണൻ, വി.എ.ഷെറീഫ് എന്നിവരെയും കോ-ഓഡിനേറ്ററായി എസ്. കുമാറിനെയും യോഗം തിരഞ്ഞെടുത്തു. കെ.ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സന്തോഷ് കെ.തോമസ് ഉദ്ഘാടനം ചെയ്തു. എസ്.അഷറഫ്, എസ്.കുമാർ,അജയകുമാർ, സജു,ജോൺതോമസ്, ഷൂജ, ജോമോൻ, അജു.കെ.കോശി തുടങ്ങിയവർ സംസാരിച്ചു.