overall

കൊല്ലം: ദേശിംഗനാട് സഹോദയ 'ചിലമ്പ് 2024" സി.ബി.എസ്.ഇ കലോത്സവത്തിൽ കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്‌കൂൾ ഫസ്റ്റ് റണ്ണർ അപ്പും, അഞ്ചൽ ആനന്ദ്ഭവൻ സെൻട്രൽ സ്‌കൂൾ സെക്കൻഡ് റണ്ണറപ്പും ആയി.
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടന്ന സമാപനസമ്മേളനത്തിൽ സിനിമാ സീരിയൽ താരം ഷോബി തിലകൻ സമ്മാനദാനം നിർവഹിച്ചു. ദേശിംഗനാട് സഹോദയ പ്രസിഡന്റും ശ്രീബുദ്ധ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പലുമായ കെ.വിജയകുമാർ അദ്ധ്യക്ഷനായി. ദേശിംഗനാട് സഹോദയ പേട്രണും ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറിയുമായ പ്രൊഫ. കെ.ശശികുമാർ, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ തുടങ്ങിയവർ സംസാരിച്ചു. ദേശിംഗനാട് സഹോദയ സെക്രട്ടറിയും ശ്രീനാരായണ പബ്ലിക് സൂൾ പിൻസിപ്പലുമായ എം.എസ്.സുബാഷ് സ്വാഗതവും ദേശിംഗനാട് സഹോദയ ട്രഷറർ എ.സീനത്ത്‌നിസ നന്ദിയും പറഞ്ഞു.