photo
അഴീക്കൽ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ . പൊതുയിടങ്ങൾ വൃത്തിയാക്കുന്നു

കരുനാഗപ്പള്ളി: മാലിന്യമുക്ത നവകേരളത്തിനൊപ്പം പൊതുയിടങ്ങൾ ശുചീകരിച്ച് അഴീക്കൽ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് അഴീക്കൽ ഗവ.ഹൈസ്കൂളിലെ സ്കൗട്ട് , ജെ.ആർ.സി യൂണിറ്റുകൾ പൊതുയിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വ സുന്ദരമാക്കി. അഴീക്കൽ കെ.കെ.എം ലൈബ്രറിയും അഴീക്കൽ ശങ്കു സ്മാരക വെയിറ്റിംഗ് ഷെഡുമാണ് വൃത്തിയാക്കുന്നതിനായി തിരഞ്ഞെടുത്തത്. മൂന്നു മണിക്കൂർ നീണ്ട കൂട്ടായ കഠിന പ്രവർത്തനത്തിന്റെ ഫലമായി വെയിറ്റിംഗ് ഷെഡിന്റെ പരിസരം മാലിന്യമുക്തമാക്കുകയും അകഭാഗം കഴുകിവൃത്തിയാക്കുകയും ചെയ്തു. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജനങ്ങൾക്ക് ബോധവത്കരണം നൽകി. പ്രഥമാദ്ധ്യാപിക സ്മിത, സ്കൗട്ട് മാസ്റ്റർ കമലം , അദ്ധ്യാപികമാരായ അനില , അർച്ചന , സുരഭി, വിനിഷ, കമലം , അശ്വതി ,ദീപ, എസ്.എസ്.ജി ചെയർമാൻ ബിനു , പി.ടി .എ എക്സിക്യുട്ടീവ് അംഗങ്ങളായ സജിക്കുട്ടൻ , ധന്യ , ബന്ധന, റാണി , മനോജ് അഴീക്കൽ എന്നിവർ നേതൃത്വം നൽകി.