bbb
കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐയിൽ നടന്ന സി.പി.എം കല്ലേലിഭാഗം ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: സി.പി.എം കല്ലേലിഭാഗം ലോക്കൽ സമ്മേളനം കെ.സി.പ്രഭാകരൻ നഗറിൽ (എസ്.എൻ.ടി.ടി.ഐ, കല്ലലിഭാഗം) സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു.

എൽ.സി സെക്രട്ടറി ആർ.ശ്രീജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ 25 പ്രതിനിധികൾ പങ്കെടുത്തു. ആർ.ശ്രീജിത്ത്, ഏരിയ സെക്രട്ടറി പി.കെ.ജയപ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി എന്നിവർ മറുപടി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.ബി.ഗോപൻ, ഏരിയ കമ്മിറ്റി അംഗം അനിരുദ്ധൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എൻ.ഗോപാലകൃഷ്ണപിള്ള, ആർ.സോമരാജൻ പിള്ള, എൽ.ലതിക കുമാരി, ആർ.ബിനു എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ആർ.സോമരാജൻ പിള്ള സെക്രട്ടറിയും ആർ.ശ്രീജിത്ത്, ആർ.ബിനു, എൻ.ഗോപാലക്ഷ്ണപിള്ള, ദത്ത്, ശെൽവരാജ്, വി.വിജയൻ പിള്ള, ആർ.ലതിക കുമാരി, സദ്ദാം, കെ.ഓമനക്കുട്ടൻ, പത്മകുമാരി, സന്ദീപ് ലാൽ, കെ.വി.വിജൻ, ദേവദാസ്

ഇടക്കുളങ്ങര ഗോപൻ എന്നിവരുൾപ്പെട്ട പുതിയ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ. വസന്തൻ, പി.കെ.ബാലചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.രാജദാസ് ,

ടി.രാജീവൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ.ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ബി.രാജൻ പിള്ള സ്വാഗതം പറഞ്ഞു. ഇന്ന് വൈകിട്ട് 5ന് വി.വി.ശശീന്ദ്രൻ നഗറിൽ (മാരാരിത്തോട്ടം ജംഗ്‌ഷൻ) നടക്കുന്ന പൊതുസമ്മേളനം എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും.