art

കൊല്ലം: ഉമയനല്ലൂർ ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, എക്കോ ക്ലബ്, കമ്പ്യൂട്ടർ ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലിറ്ററ റി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡൽ, ചാർട്ട് വർക്ക് എന്നിവ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി മാറി. സ്കൂൾ ഓഡിറ്റോറിയം ഹാളിൽ നടന്ന ആർട്ട് എക്സിബിഷൻ ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്റ് ഷിബു റാവുത്തർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജസേഫ, വൈസ് പ്രിൻസിപ്പൽ ജോർജ്, എച്ച്.ഒ.ഡി അശോകൻ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ഷിഞ്ചു എന്നിവർ സംസാരിച്ചു. സ്കൂൾ അദ്ധ്യാപിക മെറീന ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ പി.ടി.എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.