
ചാത്തന്നൂർ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ചാത്തന്നൂർ ഇലക്ട്രിക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ ഉപഭോക്തൃസംഗമം സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷയായി. ഡിസ്ട്രിബ്യൂഷൻ സൗത്ത് ചീഫ് എൻജിനിയർ എ.ലീലാമ്മ സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ, ഗ്രമപഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ തുടങ്ങിയ വിവിധ ജനപ്രതിനിധികൾ സംസാരിച്ചു.
ചാത്തന്നൂർ അസി. എക്സി. എൻജിനിയർ അജിത്ത് കുമാർ വിഷയം അവതരിപ്പിക്കുകയും വിവിധ റെസിഡന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത് ഉപഭോക്താക്കളുടെ പ്രശ്നങ്ങളും സംശയങ്ങളും അവതരിപ്പിച്ചു. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജി. സോണി പരാതികൾക്ക് മറുപടി പറഞ്ഞു. തുടർന്ന് സുരക്ഷ, ഓൺലൈൻ സേവനങ്ങൾ ഇവ സംബന്ധിച്ച ക്ലാസ് എടുത്തു.