
കുന്നിക്കോട്: സംസ്കൃതപണ്ഡിതനും തലവൂർ ഡി.വി.വി എച്ച്.എസ്.എസിലെ റിട്ട. അദ്ധ്യാപകനുമായ മഞ്ഞകാല കല്ലുംഗൽ വീട്ടിൽ കെ.രാഘവൻ ഉണ്ണിത്താൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കെ.സരോജിനിഅമ്മ. മക്കൾ: ആർ.സുധാകുമാർ, ആർ.സുനിൽ കുമാർ. മരുമക്കൾ: ആർ.ലക്ഷ്മി, ആർ.രേഖാനായർ.