photo
ബി.കെ.എം.യു കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് മുൻ മന്ത്രി അഡ്വ.കെ.രാജു നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കൃഷിയിലൂടെ ഗ്രാമീണ സമ്പദ് ഘടനയിൽ വർദ്ധനവ് ഉണ്ടാക്കണമെന്ന് മുൻ മന്ത്രിയും ബി.കെ.എം.യു കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ.കെ.രാജു പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ബി.കെ.എം.യു കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷ രഹിത പച്ചക്കറിയിലൂടെ കേരളത്തിലെ മനുഷ്യരുടെ ആരോഗ്യവും ആയുസും വർദ്ധിപ്പിക്കാൻ കഴിയണം. പുതിയ തലമുറ കൃഷിയിലേക്ക് കടന്ന് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് പി. ശ്രീധരൻപിള്ള അദ്ധ്യക്ഷനായി. ബി.കെ.എം.യു ജില്ലാ സെക്രട്ടറി ദിനേശ്ബാബു മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ.ഷിഹാബ്, അസിസ്റ്റന്റ് സെക്രട്ടറി ശശിധരൻപിള്ള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ.എസ്.കല്ലേലിഭാഗം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീർ കാരിയ്ക്കൽ, പാർട്ടി നേതാക്കളായ അബ്ദുൽ ജബ്ബാർ, പി.കെ.വാസുദേവൻ, സീന നവാസ്, നാസർ പാട്ടക്കണ്ടത്തിൽ, അജിത്ത് അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.രവി സ്വാഗതവും സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം യു.കണ്ണൻ നന്ദിയും പറഞ്ഞു.