കൊല്ലം: കൊ​ല്ലം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ടർ നി​യോ​ഗി​ച്ച വീ​ഡി​യോ​ഗ്രാ​ഫർമാർ​ക്കും ഫോ​ട്ടോ​ഗ്രാ​ഫർ​മാർ​ക്കും നൽ​കാ​നു​ള്ള തു​ക പൂർ​ണ​മാ​യും നൽ​ക​ണ​മെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ട്ടോയെ​ടു​ത്തും വീ​ഡി​യോ പ​കർ​ത്തി​യും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വർ ഉ​പ​ജീ​വ​ന​മാർഗ്ഗം ഉ​പേ​ക്ഷി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​റും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫോ​ട്ടോ​യും വീ​ഡി​യോ​യും ചി​ത്രീ​ക​രി​ക്കാൻ പോ​യ​ത്. ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്നി​ട്ട് മാ​സ​ങ്ങൾ പി​ന്നി​ട്ടി​ട്ടും ജോ​ലി ചെ​യ്​ത​വർ​ക്ക് കൂ​ലി നൽ​കാൻ ത​യ്യാ​റാ​കാ​ത്ത​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. ജോ​ലി ചെ​യ്​ത കൂ​ലി ആ​വ​ശ്യ​പ്പെ​ടു​മ്പോൾ ജി​ല്ലാ ക​ള​ക്ട​റും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​നും പ​ര​സ്​പ​രം പ​ഴി​ചാ​രി ഉ​ത്ത​ര​വാ​ദി​ത്വ​ത്തിൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ല. അർ​ഹ​ത​പ്പെ​ട്ട തു​ക അ​ടി​യ​ന്ത​ര​മാ​യി നൽ​ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു