 
തൊടിയൂർ: തൊടിയൂർ പഞ്ചായത്തിന്റെ സിരാകേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന വെളുത്ത മണൽ മാർക്കറ്റ് ജംഗ്ഷനിൽ വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറേയായി. സദാ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളം റോഡിന്റെ പാർശ്വ ഭാഗങ്ങളിൽ കെട്ടി നിന്ന് മലിനമാകുകുകയും കൊതുക് , അട്ട, കൃമി കീടങ്ങൾ എന്നിവ പെരുകുകയും ചെയ്യുന്നു. പരിസരത്തെ വ്യാപാരികളും ജീവനക്കാരുമൊക്കെ ബുദ്ധിമുട്ടുന്നു.സാഹിത്യ,സാംസ്കാരിക
സംഘടനയായ സർഗവേദി തൊടിയൂരിന്റെ ഓഫീസ് പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഒന്നര വർഷം മുമ്പ് റോഡ് പുതുക്കിപ്പണിതതിന് പിന്നാലെ അമിതഭാരം കയറ്റിവന്ന ഏതോ ലോറി കടന്നു പോയപ്പോഴാണ് പൈപ്പ് തകർന്നത്. അന്നു തന്നെ നാട്ടുകാർ വിവരം വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ഇനി സമരം
പൈപ്പ് പൊട്ടിയ വിഷയം പഞ്ചായത്ത് അധികൃതർ, സ്ഥലം എം.എൽ.എ എന്നിവരുടെ ശ്രദ്ധിയിൽപ്പെടുത്തുകയും അവർ സ്ഥലത്തെത്തി കാര്യം നേരിട്ട് മസിലാക്കുകുകയും ചെയ്തു. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ വീണ്ടും നാട്ടുകാരെ അറിയിച്ചു. എന്നാൽ പിന്നീട് ഒന്നും നടന്നില്ല. വെള്ളം ഒഴുകിക്കൊണ്ടേയിരിക്കുന്നു.പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.