photo

കരുനാഗപ്പള്ളി : കേന്ദ്ര സാഹിത്യ അക്കാഡമിയുടെയും പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 19, 20 തീയതികളിൽ കരുനാഗപ്പള്ളിയിൽ വെച്ച് നടക്കുന്ന തോപ്പിൽഭാസി ജന്മശതാബ്ദി വാർഷികാഘോഷ പരിപാടികൾക്കുള്ള സംഘാടകസമതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ലാലാജി ഗ്രന്ഥശാലയിൽ ചേർന്ന യോഗത്തിൽ ജി.സുന്ദരേശൻ അദ്ധ്യക്ഷനായി. ഡോ.വള്ളിക്കാവ് മോഹൻദാസ് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. പി.ആർ.വസന്തൻ, ഐ.ഷിഹാബ്, വി.പി.ജയപ്രകാശ് മേനോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ തുടങ്ങിയവർ സംസാരിച്ചു. കെ.സി.വേണുഗോപാൽ എം.പി, സി.ആർ. മഹേഷ് എം.എൽ എ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ( രക്ഷാധികാരികൾ ), ഡോ.വള്ളിക്കാവ് മോഹൻദാസ്( ചെയർമാൻ), വി.വിജയകുമാർ( ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.