 
പുനലൂർ : വനം ഡിവിഷൻ അഞ്ചൽ ഫോറസ്റ്റ് ഓഫീസ് പരിധിയിലുള്ള അരിപ്പ , നാട്ടുകല്ല് വി.എസ്.എസിന്റെ ആഭിമുഖ്യത്തിൽ വനം വന്യാജീവി വാരാഘോഷത്തിന്റെ ഭാഗമായി പഠനക്യാമ്പും ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. വനത്തിന്റെ വിവിധ മേഖലയിൽ വനപാലകർ കുട്ടികളുമായി ട്രക്കിംഗ് സംഘടിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽവി.എസ്.എസ് പ്രസിഡന്റ് രതീഷ് അദ്ധ്യക്ഷനായി. അഞ്ചൽ പി.ആർ.ഒ അരവിന്ദ്, എ.എഫ്.ഒ ബിജു, അരിപ്പ വാർഡ് മെമ്പർ പ്രിജിത്, വി.എസ്.എസ് സെക്രട്ടറി ബി.എഫ്.ഒ രമ്യ, ആർ.എഫ്.ഡബ്ള്യു പ്രദീഷ്, ഫോറസ്റ്റ് വാച്ചർ അനിൽ കുമാർ, വാച്ചർ സുരേഷ്, വി.എസ്.എസ് വൈസ് പ്രസിഡന്റ് യാശോദ എന്നിവർ സംസാരിച്ചു.