ഓയൂർ : ഓയൂർ ലയൺസ് ക്ലബ്ബിന്റെയും മഹാത്മാഗാന്ധി റസിഡൻസ് അസോസിയേഷന്റെയും സി.എസ്.ഐ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും
തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. ഓയൂർ ഗവ.എൽ.പി സ്കൂളിൽ വച്ച് നടന്ന ക്യാമ്പിൽ 116 പേർ പങ്കെടുത്തു. തിമിര ശസ്ത്രക്രിയക്കായി തിരഞ്ഞെടുത്ത പത്തുപേരെ കാരക്കോണം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ കെ.സജീവ് അദ്ധ്യക്ഷനായി. ലയൺ ആർ.ബിനു സ്വാഗതം പറഞ്ഞു. ലയൺസോൺ പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി.രമേശൻ, ടി.കെ.ജ്യോതിദാസ് , റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജി.ബോസ്, സെക്രട്ടറി ജി.സുരേഷ്, കാരക്കോണം മെഡിക്കൽ കോളേജ് പ്രതിനിധി വിജയകുമാർ, ലയൺ ഷാജു തോമസ്, ലയൺ അജിത മോഹനൻ നായർ എന്നിവർ സംസാരിച്ചു.