കൊല്ലം: കൊല്ലത്ത് നിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന കൊല്ലം-പുനലൂർ മെമു ട്രെയിനിന്റെ സമയം തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്‌പ്രസിന് കണക്ഷൻ ലഭിക്കുന്ന വിധം പുനഃക്രമീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാ പ്രസിഡന്റ് ടി.പി.ദീപുലാൽ എന്നിവർ ആവശ്യപ്പെട്ടു. നിലവിൽ രാവിലെ 6.20ന് പുനലൂരിലേക്കുളള മെമു കഴിഞ്ഞാൽ 8.40ന് മാത്രമേ ട്രെയിനുള്ളു. ഏകദേശം 35 മിനിട്ട് മെമു ട്രെയിൻ പുനലൂരിൽ കിടന്ന ശേഷം 8.10നാണ് കൊല്ലത്തേക്ക് മടങ്ങുന്നത്. പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് തിരിക്കുന്ന സമയത്തിൽ മാറ്റം വരുത്താതെ തന്നെ രാവിലെ കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് തിരിക്കുന്ന സമയം പുനഃക്രമികരിക്കണമെന്നും ഉച്ചയ്ക്ക് പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പുതിയ സർവീസ് വേണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.