 
കടയ്ക്കൽ: എസ്.എൻ.ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ 1097 -ാം നമ്പർ തുടയന്നൂർ ശാഖയിൽ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. വാർഷിക പൊതുയോഗം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പാങ്ങലുകാട് ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ അംഗങ്ങളായ എസ്.സുധാകരൻ, വി.അമ്പിളിദാസൻ, ജെ. പ്രഹ്ലാദൻ, ജി. ധർമരാജൻ, എസ്. സുനിൽ, സി ജെ.സജീഷ് എന്നിവർ സംസാരിച്ചു. ശാഖ ഭാരവാഹികൾ എസ്.സുനിൽ (പ്രസിഡന്റ് ) ,എസ്. ഷേർളി (വൈസ് പ്രസിഡന്റ് ) ,സി.ജെ.സജീഷ് (സെക്രട്ടറി), പി.എസ്.രഞ്ജിത്ത് (യൂണിയൻ കമ്മിറ്റി അംഗം ) ജി. ധർമരാജൻ, ജെ.പ്രഹ്ലാദൻ, പി.രവീന്ദ്രൻ, എസ്.അനിൽകുമാർ, ജി.മധുസൂദനൻ, വി.അനൂപ്, വി.കെ.ലീന,
(ശാഖ എക്സിക്യുട്ടീവ് അംഗങ്ങൾ )
എൻ.അശോകൻ, എസ്.ശാർങധരൻ, അനു അനിൽ ( ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ )
എന്നിവരെ തിരഞ്ഞെടുത്തു.