
പത്തനാപുരം: ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. പുനലൂർ വാളക്കോട് സ്വദേശി നൗഷാദിന്റെ മകൻ നഹാസാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 ഓടെ പത്തനാപുരം പുനലൂർ റോഡിൽ അലിമുക്ക് പണ്ടകശാല ജംഗ്ഷന് സമീപത്തായിരുന്നു അപകടം. നഹാസ്, സഹോദരൻ നിഹാസ് എന്നിവരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നഹാസ് മരിച്ചു. നിഹാസ് ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് .പുനലൂർ പൊലീസ് കേസെടുത്തു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ.