തെക്കുംഭാഗം : സി.പി.എം ചവറ തെക്കുംഭാഗം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടേറിയറ്റ് അഗം ടി.മനോഹരൻ, ജില്ലാ കമ്മിറ്റി അഗം അഡ്വ.ജി. മുരളീധരൻ,ഏരിയാ കമ്മിറ്റി അംഗം അനിൽ എന്നിവർ സംസാരിച്ചു.ബാജി സേനാധിപൻ പതാക ഉയർത്തി. ടി.എൻ.നീലാംബരൻ രക്തസാക്ഷി പ്രമേയവും എസ്. പ്രദീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പൊതുസമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം ബിനാദയൻ അദ്ധ്യക്ഷനായി. ബാജി സേനാധിപനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ദേശീയപാത 66ന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് നീണ്ടകര വേട്ടുതറയിൽ അടിപ്പാത നിർമ്മിച്ച് തെക്കുംഭാഗം റൂട്ടിലൂടെ പത്തനംതിട്ട ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കുക,പഴയ നീണ്ടകര പാലം സംരക്ഷിച്ച് മാനവീയം മാതൃകയിൽ സംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.