
കൊല്ലം: മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് മോട്ടോർ തൊഴിലാളികളെ കൊള്ളയടിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം.നൗഷാദ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്‌ണ, കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. എ.ഷാനവാസ് ഖാൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, കൃഷ്‌ണവേണി ശർമ്മ, മലയാലപ്പുഴ ജ്യോതിഷ് കുമാർ, അൻസർ അസീസ്, ബി.ശങ്കരനാരായണ പിള്ള, അഡ്വ. അഞ്ചൽ സജീവ്, ഡി.ഗീതാകൃഷ്‌ണൻ, എച്ച്.അബ്‌ദുൽ റഹ്‌മാൻ, വടക്കേവിള ശശി, കോതേത്ത് ഭാസുരൻ, കെ.ജി.തുളസീധരൻ, പനയം സജീവ്, കുന്നിക്കോട് നസീർ, പരവൂർ ഹാഷിം, ഷിഹാബ് ഭായ്, അയത്തിൽ ശ്രീകുമാർ, ഓലയിൽ ചന്ദ്രൻ, ബി.ഷിബു, രാജ് പ്രസാദ്, ജി.അജിത്ത്, സുധീർ കുട്ടുവിള, നസീർ, രവി കൊല്ലം എന്നിവർ സംസാരിച്ചു.