പുനലൂർ: പുനലൂരിലും ആര്യങ്കാവിലും തെരുവ് നായ്ക്കളുടെ അക്രമണത്തിൽ സ്കൂൾ കുട്ടികളും കന്യാസ്ത്രിയും അടക്കം 5പേർക്ക് പരിക്കേറ്റു. ആര്യങ്കാവ് പള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞ് മടങ്ങിയ കന്യാസ്ത്രിയായ ജ്യോതിസ്ക് മറിയ, തുമ്പോട് സ്വദേശി ലത,കാഞ്ഞിരമല സ്വദേശിയായ പാർവതി,വെള്ളിമല സ്വദേശി ബുകേല തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു സംഭവം.പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ചൗക്കറോഡ്,സെന്റ് ഗോരേറ്റി സ്കൂൾ, ചെമ്മന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ വച്ചാണ് തെരുവ് നായ്ക്കൾ ആളുകളെ അക്രമിച്ചത്.