 
തൊടിയൂർ: ലോക വയോജന ദിനത്തിൽ പുലിയൂർ വഞ്ചി തെക്ക് ഇബ്നു ഗ്രന്ഥശാലാ
വനിതാവേദിയുടെ നേതൃത്വത്തിൽ വയോജനദിനാചരണവും ഗാന്ധിജയന്തിആഘോഷവും സംഘടിപ്പിച്ചു. എഴുത്തുകാരൻ ഹസൻ തൊടിയൂർ ഉദ്ഘാടനം ചെയ്‌തു. കെ.ശൈലജ അദ്ധ്യക്ഷയായി. ഗ്രന്ഥശാലാ രക്ഷാധികാരി ഡോ.രാജൻ പി.തൊടിയൂർ പ്രഭാഷണം നടത്തി.ആര്യ, സജിത നജീം എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ജി. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗാന്ധി ക്വിസ് പ്രോഗ്രാം ഡോ.രാജൻ.പി. തൊടിയൂർ നയിച്ചു. ഗ്രന്ഥശാലാ ജോ-സെക്രട്ടറി സഫീർ സ്വാഗതവും ലൈബ്രേറിയൻ സജിതനജീം നന്ദിയും പറഞ്ഞു. തുടർന്ന് 142 ഓളം രാജ്യങ്ങൾ പുറത്തിറക്കിയ വ്യത്യസ്തങ്ങളായ 317 ഗാന്ധി സ്റ്റാമ്പുകളുടെ പ്രദർശനം നടന്നു.