കൊല്ലം: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ടെക്കോസ സംഘടിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് കോർണറിന്റെ ഉദ്ഘാടനം യു.കെ.എഫ്. വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ. അനീഷ് നിർവഹിച്ചു. ടെക്കോസ മാനേജിംഗ് ഡയറക്ടർ സാം എസ്.ശിവൻ സംസാരിച്ചു. ടെക്കോസ ഐഡിയ ബ്ലിറ്റ്‌സ് വിന്നർ ആവണി എൽ.ഷിബുവിനെ സാം എസ്.ശിവൻ അവാർഡ് നൽകി ആദരിച്ചു. ശ്രിയ എസ്.പിള്ള സ്വാഗതവും സദാദാസ് നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ സരമാദേവി, വൈസ് പ്രിൻസിപ്പൽ പി. ശ്രീകല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.