shishu-
ജില്ലാ ശിശുക്ഷേമ സമിതിയുടെ എന്റെ വിദ്യാലയം, എന്റെ കൃഷി പദ്ധതിയുടെ ഭാഗമായി മയ്യനാട് ഹയർ സെക്കൻഡറി സ്കൂളുമായി ചേർന്ന് നടത്തുന്ന നെൽകൃഷിയുടെ വിത ഉത്സവം ഉമയനല്ലൂർ ഏലായിൽ കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ എന്റെ വിദ്യാലയം, എന്റെ കൃഷി പദ്ധതിയുടെ ഭാഗമായി മയ്യനാട് ഹയർ സെക്കൻഡറി സ്കൂളുമായി ചേർന്ന് നടത്തുന്ന നെൽകൃഷിയുടെ വിത ഉത്സവം ഉമയനല്ലൂർ ഏലായിൽ കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, വാർഡ് മെമ്പർ ഹലീമ, ശിശുക്ഷേമ സമിതി എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ആർ. മനോജ്, ഉമയനല്ലൂർ പാടശേഖര സമിതി സെക്രട്ടറി സജീവൻ, മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ സോമൻ, ഹെഡ്മാസ്റ്റർ സി. ബിനു, പി.ടി.എ പ്രിഡന്റ് ടി. സുരേഷ് ബാബു, അദ്ധ്യപകൻ മനോജ്, തേവള്ളി ഉണ്ണിക്കൃഷ്ണൻ, കൃഷി ഓഫീസർ അഞ്ജു, അദ്ധ്യാപകർ, കർഷകർ എന്നിവർ പങ്കെടുത്തു.