കൊല്ലം: സംസ്ഥാന ചെറുകിട ലോട്ടറി തൊഴിലാളി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാം വാർഷികവും അവശരായ മുതിർന്ന ലോട്ടറി തൊഴിലാളികൾക്ക് ധനസഹായ വിതരണം, ഭക്ഷ്യധാന്യ കിറ്റ് വിതരണം, തൊഴിലാളികളെ ആദരിക്കൽ എന്നിവ നടത്തി. കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി ഫൈസൽ പള്ളി മുക്ക് സ്വാഗതം പറഞ്ഞു. അവശരായ തൊഴിലാളികൾക്ക് മെഡിക്കൽ ധന സഹായ വിതരണം മുസ്‌ളിംലീഗ് ജില്ലാപ്രസിഡന്റ് നൗഷാദ് യൂനുസ് നിർവഹിച്ചു. ഭാക്ഷ്യധാന്യക്കിറ്റ് വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ് നിർവഹിച്ചു. സ്ട്രീറ്റ് വെണ്ടേസ് ആൻഡ് ലോട്ടറി ഏജന്റ്സ് സെല്ലേഴ്‌സ് ഫോറം സംസ്‌ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ തൊഴിലാളികളെ ആദരിച്ചു ജഹാംഗീർ പള്ളിമുക്ക് മുഖ്യ പ്രഭാഷണം നടത്തി. എ.കെ. താജുദ്ദീൻ, ആർ.എസ്.പി നിയോജക മണ്‌ഡലം സെക്രട്ടറി എൻ. നൗഷാദ്, നിയമസഹായവേദി സംസ്‌ഥാന ചെയർമാൻ പ്രസീദ് മണൽവട്ടം, യൂത്ത് കോൺഗ്രസ് മുൻ ജില്ലാഭാരവാഹി ഷാജി ഷാഹുൽ, എച്ച്. താജുദീൻ പള്ളിമുക്ക്, ബി.എൻ. ശശി, മാദ്ധ്യമ പ്രവർത്തകൻ നെജുമുദീൻ മുള്ളുവിള, പ്രിയങ്ക ഓടനാവട്ടം, സംഘം സംസ്‌ഥാന സെക്രട്ടറി ഷാനവാസ്, ഷീന ചന്ദ്രൻ, ലീയോണ തേവള്ളി, സാമൂഹ്യ പ്രവർത്തകൻ ബദർ പള്ളിമുക്ക്, സോമൻപിള്ള തുട ങ്ങിയ പ്രമുഖർ സംസാരിച്ചു.