കൊല്ലം: കേരളത്തിലെ 25 ലക്ഷത്തിലധികം വരുന്ന തെരുവ് കച്ചവടക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് സ്ട്രീറ്റ് വെണ്ടേഴ്‌സ് ആൻഡ് ലോട്ടറി ഏജന്റ്സ്, സെല്ലേഴ്‌സ് ഫോറം ജില്ലാ പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു. ചെറുകിട ലോട്ടറി ഏജന്റുമാർക്ക് ലോട്ടറി ഓഫീസുകളിൽ നിന്നു ലോട്ടറി നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായി അഡ്വ. കെ.ആർ.ബിജു ചാത്തന്നൂർ (പ്രസിഡന്റ്), അജീർ ചിന്നക്കട (വർക്കിംഗ് പ്രസിഡന്റ്), അബ്‌ദുൽ ലത്തീഫ്, മുരുകൻ, ഫെസൽ പള്ളിമുക്ക് (വൈസ് പ്രസി ഡന്റുമാർ), പേരൂർ ശശിധരൻ (ജനറൽ സെക്രട്ടറി), ലിയോണി തേവള്ളി (ഓർഗനൈസിംഗ് സെക്രട്ടറി), ഷീനാചന്ദ്രൻ ശക്തികുളങ്ങര, രാംപ്രസാദ്, മോഹൻലാൽ (സെക്രട്ടറിമാർ), സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.