rly
മെമുവിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുസരിച്ച് ഉത്തരവ്

ഓച്ചിറ: പുതിതായി ആരംഭിച്ച കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷ്യൽ മെമു സർവീസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചു. പുതിയ സമയക്രമം അനുസരിച്ച് കൊല്ലത്ത് നിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന മെമു ഓച്ചിറയിൽ 6.48നും എറണാകുളത്ത് 9.35നും എത്തിച്ചേരും. 9.50 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൽ ഓച്ചിറയിൽ ഉച്ചയ്ക്ക് 12.21നും കൊല്ലത്ത് ഉച്ചയ്ക്ക് 1.3നും എത്തിച്ചേരും.

പ്രതിഷേധം ഫലംകണ്ടു

മെമുവിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഓച്ചിറ പഞ്ചായത്ത് ഭരണസമിതി, യു.ഡി.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി, ഓച്ചിറ റെയിൽവേ സ്റ്റേഷൻ വികസന സമിതി, വിവിധ റെയിൽവെ പാസഞ്ചർ അസോസിയേഷൻ സംഘടനകൾ, സി.പി.എം ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റി ഉൾപ്പെടെ വിവിധ സംഘടനകൾ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

കൂടാതെ കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സർവീസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചത്.