bbb
മൺട്രോ തുരുത്ത്റെയിൽവേ സ്റ്റേഷനിൽ എത്തിയ മെമു ട്രെയിനിന് ഉമ്മൻചാണ്ടി സാംസ്കാരിക സമിതിയും കോൺഗ്രസ് പ്രവർത്തകരും ചേർന്നു നൽകിയ സ്വീകരണം

പടിഞ്ഞാറെ കല്ലട: കൊല്ലം, എറണാകുളം റൂട്ടിൽ കഴിഞ്ഞദിവസം പുതുതായി സർവീസ് ആരംഭിച്ച മെമു സ്പെഷ്യൽ ട്രെയിനിനും കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും ശാസ്താംകോട്ടയിലും മൺട്രോത്തുരുത്തിലും സ്വീകരണം നൽകി. ശാസ്താംകോട്ടയിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിള, സെക്രട്ടറി കണ്ണനല്ലൂർ നിസാം , കോൺഗ്രസ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. മൺട്രോത്തുരുത്തിൽ ഉമ്മൻചാണ്ടി സാംസ്കാരിക സമിതിയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ചേർന്നാണ് സ്വീകരണം നൽകിയത്. ഉമ്മൻചാണ്ടി സാംസ്കാരിക സമിതി പ്രസിഡന്റ് കൊച്ചുതറയിൽ എസ്. സന്തോഷ്കുമാർ,സെക്രട്ടറി അനീഷ്കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു മൺട്രോ, ഉല്ലാസ് കോവൂർ, ചേമ്പും കണ്ടത്തിൽസേതുനാഥ് , ശ്രീജാ വിനോദ് എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്.