photo
മെമുവിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പിയെ കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിൽ സ്വീകരിക്കുന്നു

കരുനാഗപ്പള്ളി: കൊല്ലം - എറണാകുളം മെമ്മു എക്സ്പ്രസിന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പി , എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.ആർ.മഹേഷ്‌ എം.എൽ.എ എന്നിവരുടെ ശ്രമഫലമായാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചത്. മെമു ട്രെയിനിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് എം. പി, ഡ്രൈവർ, ഗാർഡ് എന്നിവരെ റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ നജീബ് മണ്ണേൽ, ജനറൽ കൺവീനർ കെ.കെ.രവി എന്നിവർ സ്വീകരിച്ചു. തൊടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു വിജയകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധീർ കാരീക്കൽ, ജില്ല പഞ്ചായത്ത് അംഗം അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ബാബു രാജേന്ദ്ര പ്രസാദ്‌, ഉത്തമൻ ഉണ്ണൂലെത്, മെഹർ ഹമീദ്, ജി.സന്തോഷ്‌കുമാർ, ഷാജി മാമ്പള്ളി, ഗോപിനാഥാപ്പണിക്കർ തുടങ്ങിയവർ സംസാരിച്ചു.