കൊല്ലം: വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചവർ പിടിയിൽ. പള്ളിത്തോട്ടം വാടി സ്വദേശി സുരേഷ് (36), തങ്കശ്ശേരി കോട്ടപ്പുറം സ്വദേശി റോയി (34) എന്നിവരാണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ആദിനാട് ക്ലാപ്പന മാമൂട്ടിൽ തറയിൽ സുനി​ലി​നെയാണ് (45) പ്രതികൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് 4ന് വാടി ലേല ഹാളിൽ ഉറങ്ങിക്കി​ടക്കുകയായിരുന്ന സുനിലിനെ ബിയർ കുപ്പികൊണ്ട് നെഞ്ചിലും തോളിലും തലയിലും അടിച്ച് പരിക്കേൽപ്പി​ക്കുകയായിരുന്നു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജീവ്, സാൾട്രസ്, കൃഷ്ണകുമാർ, എ.എസ്.ഐ അനിൽ, എസ്.സി.പി.ഒമാരായ മനോജ്, തോമസ്, സാജൻ, സി.പി.ഒ ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.