പുനലൂർ : 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര പുലമൺ സ്വദേശി രാഹുൽ (25) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാര്യറ സർക്കാർ മുക്കിൽ നിന്ന് കടത്തിക്കൊണ്ടു പോയി കൊട്ടാരക്കരയിലെ സ്വകാര്യ സ്കൂളിന്റെ വരാന്തയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അടുത്തിടെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുമ്പോഴാണ് പെൺകുട്ടി പീഡനവിവരം പൊലീസിനോട് പറഞ്ഞത്. തുടർന്ന് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പുനലൂർ പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ ടി.രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റുചെയ്തത്.