 
എഴുകോൺ : കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന്റെ സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം നിർവഹിച്ചു. എഴുകോൺ വി.എസ്.വി.എച്ച്.എസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ
നാഷണൽ സർവീസ് സ്കീം ജില്ലാ- കോർഡിനേറ്റർ പി.എ.സജിമോൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുഹർബാൻ മുഖ്യസന്ദേശം നൽകി. പ്രിൻസിപ്പൽ ആർ.വി.സജിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ രഞ്ജിനി അജയൻ, പ്രോഗ്രാം ഓഫീസർ എം.മധു, സ്റ്റേഷൻ ക്ലർക്ക് ഇൻ ചാർജ്ജ് സോജ, നേതാജി റെഡിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തോപ്പിൽ ബാലചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് സരസൻ അദ്ധ്യാപകരായ ലിയോ,രജിത്ത് ബിന്ദു, കെ. ബാബുരാജൻ, സി.എൻ. പുഷ്പാംഗദൻ , മനോമോഹനൻ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി മാലിന്യ നിർമാർജ്ജന ശുചിത്വ ബോധവത്കരണ റാലി, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കൽ, പൊതു സ്ഥലങ്ങൾ ശുചീകരിക്കലും പൂന്തോട്ട നിർമ്മാണവും സിഗ്നേച്ചർ കാമ്പയിൻ, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.