cccc

കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്ന ‌ഡോ.എൻ.ബാബു അനുസ്മരണം കൊട്ടാരക്കരയിൽ ജില്ലാ ദേവസ്വം ബോർഡ് എംപ്ളോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു. ദേവസ്വം ജീവനക്കാർ, പെൻഷൻകാർ, സംഘം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻ.ബാബുവിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് ആർ.ഷാജിശർമ്മ ഉദ്ഘാടനം ചെയ്തു. പി.ജി.ഗോപാലകൃഷ്ണപിള്ള, ശങ്കരൻനായർ, ജയദീപ്, സുഷമ, സിന്ധു, സൊസൈറ്റി സെക്രട്ടറി ദീപു എന്നിവർ സംസാരിച്ചു.