 
കുളത്തൂപ്പുഴ: കേരള ആദിവാസി കോൺഗ്രസ് ചിതറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊച്ചരിപ്പ വഞ്ചിയോട് പട്ടിക വർഗ്ഗ സഹകരണ സംഘത്തിന്റെ മുൻപിൽ നടന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ നിർവഹിച്ചു.
കൊച്ചരിപ്പ ശശികുമാർ കാണി അദ്ധ്യക്ഷനായി. കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.പോട്ടാമാവ് തുളസിധരൻ കാണി, കടമാൻകോട് രാജശേഖരൻ, പി.ജി.സുരേന്ദ്രൻ നായർ, പ്രിജി, അസ്‌ലം മടത്തറ, റഷീദാബീവി, പ്രഹ്ലാദൻ, കെ.എസ്.ബാബു, സുഭാഷ് കാണി, സതീശൻ കാണി എന്നിവർ സംസാരിച്ചു.
ആദിവാസികൾക്ക് ലഭ്യമായി കൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യം, മരണാനന്തര ധനസഹായം, ചികിത്സ സഹായം, വിവാഹ ധനസഹായം, ഓണം, ഉത്സവ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തതിലും വനവിഭവങ്ങൾക്ക് ന്യായവില ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് യോഗം ചേർന്നത്.